കുടുംബ കോടതി പുതിയ കെട്ടിടത്തിന്റേയും മൊബൈല്‍ ഇ-സേവ കേന്ദ്ര പദ്ധതിയുടെയും ഉദ്ഘാടനം
തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിന്റെ ഉദഘാടനം 25 ന് രാവിലെ 9.40 ന് കേരളാ ഹൈക്കോടതി ചീഫ് ജസ്സിസ്സ് ആഷിഷ് ജിതേന്ദ്ര ദേശായിയും മൊബൈല്‍ ഇ-സേവ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖും നിർവഹിക്കും.
6.5 കോടി രൂപ ചെലവിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടതി സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമ മുറി, കഷികള്ക്കായുള്ള വിശാലമായ കാത്തിരിപ്പ് കേന്ദ്രം , കുട്ടികള്‍ക്കായുള്ള വിശ്രമ മുറി, ‘Case .Flow Management System’ ന് മാത്രമായുള്ള മുറി, കാത്തിരിപ്പ് കേന്ദ്രം , കൗണ്‍സിലേഴ്സ് മുറി, വനിതാ പോലീസുകാര്‍ക്കുള്ള മുറി, വിശാലമായ റെക്കാര്‍ഡ് റും, ഡിജിറ്റൈസേഷന് റും, സെര്‍വര്‍ Qo, ഡൈനിംഗ് റും, കോണ്‍ഫറന്‍സ് ഹാള്‍ , വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഡ്രൈവര്‍മാര്‍ക്കുള്ള മുറി, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് സാകര്യം, വീഡിയോ കോണ്‍ഫറന്‍സ് Qo, മീഡിയേഷന് റും, ആധുനിക സാകര്യങ്ങളോട് കൂടിയ ഓഫീസ് മുറികള്‍ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്.
ഉദ്ഘാടനവേളയിൽ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി സി.എസ്സ്. ഡയസ്സ്, ജില്ലാ ജഡ്ജി പി.എഎസ്
ശശികുമാര്‍ , കേരളാ ബാര്‍ കൗണ്‍സില്‍ മെമ്പര്‍ ജോസഫ് ജോണ്‍, ജില്ലാകോടതി ബാര്‍ അസ്സോസിയേഷന് പ്രസിഡന്റ് എം. എം. തോമസ്, സെക്രട്ടറി സിജോ ജെ.തൈച്ചേരില്‍, തൊടുപുഴ ഗവണ്മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂ്ട്ടർ അഡ്വക്കേറ്റ് വി .എസ്സ്, സനീഷ്, പൊതുമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ബീന. എല്‍, കേരളാ അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസ്സോസിയേഷന് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സജീവ് റ്റി. കുറ്റിച്ചിറ എന്നിവര്‍ സംബന്ധിക്കും