Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍
വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍


വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രക്ഷകനെ കണ്ടെത്തി ഹൃദയം കൊണ്ടേറ്റു പറയുന്നവര്‍ എല്ലാ സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങും. അഭയശിലയായി ദൈവത്തെ കണ്ടെത്തിയവന്റെ ആനന്ദം അനിര്‍വചനീയമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9 മണിക്കാരംഭിച്ച ഏകദിന ബൈബിള്‍ കണ്‍വന്‍ഷനില്‍ രൂപത വികാരി ജനറാള്‍ റവ.ഡോ.ജോസഫ് വെള്ളമറ്റം പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ ധ്യാനവിചിന്തനങ്ങള്‍ നല്‍കി. കണ്‍വന്‍ഷന്‍ ഉച്ചയ്ക്ക് 2.30ന് ഉച്ചഭക്ഷണത്തോടെ സമാപിച്ചു