Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കടുത്ത വേനലില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം



കടുത്ത ചൂടിനെത്തുടർന്ന് തളരുന്ന ജനങ്ങള്‍ക്കിടയില്‍ വില്ലനായി പകർച്ച വ്യാധികളും. പകർച്ചപ്പനി, ഡെങ്കിപ്പനി, ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് വ്യാപിക്കുന്നത്.

ഡെങ്കിപ്പനി കേസുകള്‍ ജില്ലയില്‍ കൂടി വരുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരിയില്‍ 15 പേർക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. എന്നാല്‍ ഈ മാസം പകുതിയോടെ 17 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ വേനല്‍ക്കാലത്ത് ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൊതുകുകള്‍ പരത്തുന്ന രോഗത്തിനു പിന്നില്‍ മനുഷ്യന്‍റെ അശ്രദ്ധയും ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

മുറ്റത്തും, പുരയിടത്തിലും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവ കൊതുകുകള്‍ പെരുകുന്നത് തടയും. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മഞ്ഞപ്പിത്തവും ജില്ലയില്‍ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയില്‍ നാലു പേർക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. മാർച്ചില്‍ ഏഴും ഈ മാസം 11 വരെ ഏഴ് കേസുകളും റിപോർട്ട് ചെയ്തിട്ടുണ്ട്.

ഈ മാസം 25 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ 15 പേർക്കും മാർച്ചില്‍ ആറ് പേർക്കും ഈ മാസം 25 പേർക്കും ചിക്കൻ പോക്സ് റിപോർട്ട് ചെയ്തു. പനി, തലവേദന എന്നീ ലക്ഷണങ്ങളോടെ തുടങ്ങി ദേഹത്ത് കുമിളകള്‍ ഉണ്ടാകുന്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. രോഗബാധിതനായ ആളിന്‍റെ സാമീപ്യം വഴി രോഗം പകരും. കുമിളകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്പോള്‍ തന്നെ ചികിത്സിക്കുന്നതാണ് ഉത്തമം.

വൈറല്‍പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ഈ മാസം ഇതുവരെ 1855 പേർ വൈറല്‍ പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. ഫെബ്രുവരിയില്‍ 6692 പേരും മാർച്ചില്‍ 5195 പേരും പനി ബാധിച്ച്‌ ചികിത്സ തേടി. പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന സ്ഥിതിയുമുണ്ട്.

വരള്‍ച്ച കടുത്തതോടെ ശുദ്ധജലത്തിന്‍റെ അഭാവം മൂലം വയറിളക്ക രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു. വേനല്‍ കനത്തതോടെ ജില്ലയില്‍ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമായതിനാല്‍ ജലജന്യരോഗങ്ങള്‍ വ്യാപകമാകാനിടയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാൻ ഉപയോഗിക്കാവു എന്ന് ആരോഗ്യവകുപ്പധികൃതർ മുന്നറിയിപ്പു നല്‍കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!