6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റോഡില്ല:എനിക്ക് പ്രഖ്യാപിക്കാനല്ലേ അറിയു സാറേ
പണിയാൻ അറിയില്ലല്ലോ
ബോർഡ് സ്ഥാപിച്ച് നാട്ടുകാർ





റോഡിന്റെ ശോച്യാവസ്ഥയിൽ  വിഷു ദിത്തിൽ റോഡിൽ ഇറങ്ങി പ്രതിക്ഷേധിച്ച് പ്രദേശവാസികൾ.
കട്ടപ്പന ഇരുപതേക്കർ -തൊവരയാർ   റോഡിന്റെ വർഷങ്ങളായിട്ടുള്ള ദുരവസ്ഥക്കെതിരെയാണ്  വോട്ട് ചോദിച്ച് വരേണ്ട സാറ്ന്മാരെ എന്ന ഫ്ലക്സ് ബോർഡുകളും ആയി  പ്രദേശവാസികൾ രംഗത്തെത്തിയത്.



കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ  – തൊവരയാർ  റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്.15 വർഷമായി റോഡ്  തകർന്ന് യാത്രാ ക്ലേശം സൃഷ്ടിച്ച് കിടക്കുകയാണ് . തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.  എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല . റോഡിലെ ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ   പ്രദേശവാസികൾ പിരിവിട്ട് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും  ഇപ്പോൾ യാത്രാക്ലെശം രൂക്ഷമായിരിക്കുകയാണ്.

വാഹന യാത്രക്കാർക്കും പ്രദേശവാസികളും  നിലവിൽ പൊടിയുടെ ശല്യത്തിൽ ആശുപത്രിയിൽ ആയിരങ്ങൾ ചിലവഴിക്കുകയുമാണ്.  വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന റോഡ് നവീകരണത്തിനെതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.


നഗരസഭയിലെ മറ്റ് വിവിധ റോഡുകൾ നവീകരിക്കുമ്പോഴും ഈ പാതയോട് അധികൃതർ അവഗണന മാത്രമാണ് കാണിക്കുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പമാർഗം കൂടിയാണിത്.  എന്നാൽ നഗരസഭയുടെയും മറ്റ് അധികൃതരുടെയും  ഭാഗത്തുനിന്ന്  വാഗ്ദാനങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇതോടെ കാൽനട യാത്രക്കാരും ഏറെ ക്ലേശം സഹിക്കുകയാണ്.


ഓട്ടോറിക്ഷ ടാക്സി വാഹനങ്ങൾ പാടെ റോഡിനെ അവഗണിച്ചിരിക്കുകയാണ്.  ഈ പാതയിലൂടെ യാത്ര ചെയ്താൽ വാഹനങ്ങൾക്ക് അടിക്കടി കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. കൂടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും  സ്ഥിരം കാഴ്ചയാണ്.


റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ, എനിക്ക് പ്രഖ്യാപിക്കാൻ അല്ലേ അറിയൂ  നടപ്പിലാക്കാൻ അറിയില്ലല്ലോ, രോഗികളും ഗർഭിണികളും വഴി തിരിഞ്ഞു പോകുക  ഇനി വാചകങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാതയിൽ പ്രദേശവാസികൾ സ്ഥാപിച്ചിരിക്കുന്നത്.  റോഡിനോട് അവഗണന കാണിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ 300 ഓളം  കുടുംബങ്ങൾ ഇത്തവണത്തെ  ലോക്സഭാ തിരഞ്ഞെടുപ്പ്  ബഹിഷ്കരിക്കാനാണ് തീരുമാനം. ഒപ്പം റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടിച്ച് പ്രതിഷേധിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!