Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ഫൊറോന SMYM ന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾക്കായി 50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരം സംഘടിപ്പിച്ചു




കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമിയിൽ വച്ചാണ് മത്സരം നടന്നത്.
കട്ടപ്പന ഫൊറോന വികാരിയും ഓസാനം സിമ്മിങ് അക്കാദമി മാനേജറുമായ   ഫാദർ. ജോസ് മാത്യു പുറപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മത്സരത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഇരുപതോളം യുവജനങ്ങൾ പങ്കെടുത്തു. ആവേശംജ്ജലമായ മത്സരത്തിൽ അഴങ്ങാട് ഇടവകയിൽ നിന്നുള്ള ജിമിൽ എം പയസ്,ബൂൺ സെബാസ്റ്റ്യൻ,ജിൽറ്റ് മാത്യു എന്നിവർ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനം കസ്റ്റമാക്കി.


വിജയികൾക്ക് കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ട്രോഫിയും ക്യാഷ് അവാർഡും നൽകി. മത്സരത്തിൽ കട്ടപ്പന ഫൊറോന ഡയറക്ടർ  ഫാദർ. നോബി വെള്ളാപ്പള്ളി,SMYM കട്ടപ്പന ഫോറനാ പ്രസിഡന്റ് അലൻ എസ് പുലിക്കുന്നേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത്, അലന്റ്, ഡിയോൺ,അർപ്പിത, ആൻ മരിയ, ‘ ചെറിയാൻ, നവീൻ, വിനോദ്, എന്നിവർ നേതൃത്വം നൽകി.,









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!