Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ കൽത്തൊട്ടിയിൽ കുളത്തിനും മോട്ടർ പുരക്കും ഭിഷണിയായി സ്വകാര്യ വ്യക്തി കനാൽ കുഴിച്ചതായി പരാതിയുമായി കർഷകൻ .

കൽത്തൊട്ടി കരോട്ട് ചിറക്കൽ ജോസഫ് തോമസ് എന്ന കർഷകനാണ് കാഞ്ചിയാർ പഞ്ചായത്തിലും കട്ടപ്പന പോലീസിലും പരാതി നൽകിയിരിക്കുന്നത്.
കൽത്തൊട്ടി കരോട്ട് ചിറക്കൽ ജോസഫ് തോമസ് എന്ന കർഷകന് ആറര ഏക്കർ സ്ഥലമാണ് ഉള്ളത്.
ഏലം ,, കുരുമുളക്, തെങ്ങ്, കമുക് മുതലായ കൃഷിയാണ് ഉള്ളത്.
കൃഷി ആവശ്യത്തിനായി നിർമ്മിച്ച കുളത്തിനും മോട്ടർ പുരക്കും ഭീഷണിയായിയാണ് അയൽവാസി കനാൽ നിർമ്മിച്ചത്.
കനാൽ നിർമ്മിച്ചതു മൂലം കുളത്തിലെ വെള്ളം വറ്റി.
മോട്ടോർ പുര അപകടത്തിലുമായി.
കൂടാതെ തനിക്കെതിരെ സമീപ വാസി വ്യാജ പരാതിയുമായി കോടതിയെ സമീപിച്ചതായും ജോസഫ് പറഞ്ഞു.
വ്യക്തി വൈരാഗ്യം തീർക്കാൻ തന്റെ കൂടി വെള്ളം ഉൾപ്പെടെയുള്ള വയ്ക്ക് ഭീഷണിയായ കനാൽ മൂടി തനിക്ക് നീതി നടപ്പാക്കി തരണമെന്ന് കാട്ടി കാഞ്ചിയാർ പഞ്ചായത്തിലും കട്ടപ്പന പോലീസിലും ജോസഫ് തോമസ് പരാതിനൽകി.









































































