Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനക്ക് അഭിമാനമായി ഓസാനം സ്വിമ്മിങ് അക്കാദമി



ഇടുക്കി: ജില്ലയിൽ ആദ്യമായി സെമി ഒളിമ്പിക് നിലവാരത്തിൽ ഒരു സ്വിമ്മിങ് അക്കാദമി,കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോടനുബന്ധിച്ച് ഏപ്രിൽ 1 തിങ്കളാഴ്‌ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തിങ്കളാഴ്‌ച രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു അറക്കൽ പിതാവ് ആശീർവദിച്ച് നാടിന് സമർപ്പിക്കുകയും, ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും പ്രവേശനം. രാവിലെ 5 മണിമുതൽ രാത്രി 10 മണി വരെയാണ് അക്കാദമിയുടെ പ്രവർത്തനം. 25 മീറ്റർ നീളവും, 12.5 മീറ്റർ വീതിയുമുള്ള പൂളിൽ 6 ട്രാക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 5 വയസുമുതലുള്ളവർക്ക് പ്രവേശനം ലഭ്യമാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക പരിശീലനം. രാവിലെ 7 മുതൽ 9 മണിവരെ പരിശീലകന്റെ സേവനം ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ, ഡയറക്‌ടർ ഫാ.മനു മാത്യു, വൈസ് പ്രിൻസിപ്പൽ ജോസ് വർഗീസ്, സ്കൂൾ ട്രസ്റ്റി ബേബിച്ചൻ കണയംപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!