ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ റാലിക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി

ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ റാലിക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. ‘മയക്കുമരുന്ന് രഹിത സമൂഹം’ എന്ന സന്ദേശവുമായി യുവജനങ്ങളെ പങ്കെടുപ്പിച്ചാണ് ഇരുചക്ര വാഹന റാലി നടത്തിയത്.
കട്ടപ്പനയിൽ പൗരാവലിയും വിവിധ സംഘടനകളും സ്വീകരണം നല്‍കി. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം നടന്ന റാലിയില്‍ ഡി സിആര്‍ബി Dysp കെ. ആര്‍ ബിജു ചീഫ് കോ ഓര്‍ഡിനേറ്ററും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എച്ച് സനല്‍കുമാര്‍ ക്യാപ്റ്റനു
മാണ്. സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് കുട്ടികളുടെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ എസ്പി കേഡറ്റുകള്‍ റാലിയെ സ്വീകരിച്ചു.
തുടർന്ന് കട്ടപ്പന മുനിസിപ്പാലിറ്റി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ജാഥ ക്യാപ്റ്റനും അംഗങ്ങള്‍ക്കും സ്വീകരണം നല്‍കി.
കട്ടപ്പന എസ്എച്ച്ഒ ടി . സി . മുരുകന്‍, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
തുടർന്ന് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി.













































































