Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾകട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദ്ദനം
കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദ്ദനം

ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനമേറ്റു.പേഴുംകവല മുണ്ടുനടക്കൽ സുനിൽകുമാറിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.റോഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.അടിച്ച് നിലത്ത് വീഴ്ത്തിയ സുനിൽകുമാറിനെ കമ്പ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി













































































