Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അടിമാലിയെ ജനസാഗരമാക്കി ജോയ്സ് ജോർജിന്റെ റോഡ് ഷോ
അടിമാലിയെ ജന സഗരമാക്കി എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ റോഡ് ഷോ. വാദ്യമേളങ്ങളുടെയും മുത്തു കുടയുടെയും അഗമ്പടിയോടെ എൽ ഡി എഫ് തിരഞ്ഞെടുപ്പ് മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ അനയിച്ച് ആരംഭിച്ച റോഡ്ഷോ അടിമാലി ബസ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു.ദേവികുളം എം എൽ എ . എ രാജ തുറന്ന ജീപ്പിൽ ജോയ്സ് ജോർജിനെ അനുഗമിച്ചു.
ദേവികുളം മണ്ഡലത്തിലത്തിലെ വിവിധ ആദിവാസി ഊരുകളിലായിരുന്നു ജോയിസ് ജോർജിന്റെ പര്യടനം കോമാളിക്കൂടി, ചോക്രമുടി, കടകല്ലു കുടി, പ്ലാമല കുടി, കടകല്ലു കുടി, അമ്മച്ചിപ്ലാവ്, തുമ്പിപാറകുടി, കുഞ്ഞിപ്പെട്ടി കുടി, കുളമാങ്കുഴി തുടങ്ങിയ ഒരുകളിലായിരുന്നു സന്ദർശനം.
റോഡ് ഷോയ്ക്ക് ശേഷം അടിമാലി മൊയ്ദീൻ ജുമാ മസ്ജിദിൽ നോമ്പ് തുറയിലും ജോയ്സ് ജോർജ് പങ്കെടുത്തു.