Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
NDA ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കമായി

ലോകസഭ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുന്ന BDJS പ്രതിനിധിയായ NDA സ്ഥാനാർഥി സംഗീത വിശ്വനാഥിന്റെ തിരഞ്ഞെടുപ്പ് പര്യടനം തൊടുപുഴയിൽ റോഡ് ഷോയോട് കൂടി ആരംഭിച്ചു. തൊടുപുഴ -പാലാ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് NDA പ്രവർത്തകർ അണിനിരന്നു.ടൗൺ ചുറ്റി വേങ്ങല്ലൂരിൽ സമാപിച്ച റോഡ്ഷോ പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ബിജെപി ജില്ലാ അധ്യക്ഷൻ KS അജി, BDJS ജില്ലാ അധ്യക്ഷൻ പ്രതീഷ്പ്രഭാ മറ്റു NDA നേതാക്കൾ എന്നിവർ സ്ഥാനാർതിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു….













































































