നേര്യമംഗലത്ത് കാട്ടാന അക്രമത്തിൽ പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നുകട്ടപ്പനയിൽ വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു.

നേര്യമംഗലത്ത് കാട്ടാന അക്രമത്തിൽ പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു
കട്ടപ്പനയിൽ വനം വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു.
നേര്യമംഗലം കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കൾക്കെതിരെയും ഡീൻ കുര്യാക്കോസ് എംപിക്കെതിരെയുമുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.
കട്ടപ്പന റ്റി. ബി ജംഗ്ഷനിൽ
നിന്നുമാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചപ്പോൾ എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
തുടർന്ന് വന്യമൃഗ അക്രമത്തിൽ ഓരോ ദിവസവും മനുഷ്യജീവൻ പൊലിയുമ്പോൾ നോക്കുകുത്തിയായി മാറിയ വനം വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്റ് കോലം കത്തിച്ചു.
സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ DCC പ്രസിഡന്റ് ജോയി തോമസ്, കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.













































































