നെടുംകണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.


നരേന്ദ്ര മോദിയുടെ 10 വർഷത്തെ ഭരണം കൊണ്ട് രാജ്യത്തിൻ്റെ കടം മൂന്നിരട്ടിയായെന്ന് സി.പി. ഐ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ. കെ. പ്രകാശ് ബാബു.
കട്ടപ്പനയിൽ സംഘടിപ്പിച്ച സി.പി.ഐ. ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം 2014 വരെ ഉണ്ടായ കടം 55 ലക്ഷം കോടി രൂപയായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണം വന്നതിൽ പിന്നെ 9 വർഷം കൊണ്ടിത് 168 ലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞതെന്ന് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയുടെ നയം നേതാക്കളിലെത്തിക്കാനാണ് ജനറൽ ബോഡി യോഗം സംഘടിപ്പിക്കുന്നത്. കട്ടപ്പനയിൽ നടന്ന യോഗത്തിൽ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റൻഡ് സെക്രട്ടറി പി പി സുനിർ, സംസ്ഥാന കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗം കെ കെ അഷ്റഫ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ ശിവരാമൻ, വി കെ ധനപാൽ, ജോസ് ഫിലിപ്പ്, ജയ മധു, ഇ എസ് ബിജിമോൾ, പി പളനിവേൽ, പ്രിൻസ് മാത്യു,
പി മുത്തുപാണ്ടി, സി യു ജോയി, വി ആർ ശശി, എൻ കെ പ്രിയൻ തുടങ്ങിയവർ സംസാരിച്ചു