മാരത്തോൺ സംഘടിപ്പിച്ചു
കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജ്, കാഞ്ചിയാർ JPM കോളേജ്, കാഞ്ചിയാർ സെന്റ് മേരീസ് സ്കൂൾ എന്നിവരുടെ സഹകരണത്തോടെ റൈസ്റ്റു ഹെൽത്ത് എന്ന പരിപാടി സംഘടിപ്പിച്ചു .
ലഹരി വിമുക്തവും ആരോഗ്യമുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യായാമത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൂട്ടയോട്ടം ലബ്ബക്കട മുതൽ കാഞ്ചിയാർ പള്ളിക്കവല വരെ നടത്തിയത്.
പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
FHC മെഡിക്കൽ ഓഫീസർ Dr. സ്നേഹ ജോർജ് , പഞ്ചായത്ത് മെമ്പർമാരായ തങ്കമണി സുരേന്ദ്രൻ , സന്ധ്യ ജയൻ ,JPM കോളേജ് മാനേജർ Fr. എബ്രഹാം പനി കുളങ്ങര CST , ഹെൽത്ത് ഇൻസ്പക്ടർ നാരായണൻ. കെ.പി , ഷിജ MR, ദിലീപ് കുമാർ PK, വിജിത V S, അരുൺ NC, അനീഷ് ജോസഫ് എന്നിവർ നേതൃത്വം കൊടുത്തു. കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ സർവ്വീസ് വിദ്യാർത്ഥികളുടെയും ,JPM കോളേജ് NSS unit ന്റെയും നേതൃത്വത്തിൽ കൂട്ടയോട്ടത്തോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.