Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ പ്രിൻസ് ഓവേലിയുടെ ‘വേര് പൂവിനെഴുതിയ കത്തുകൾ ‘ എന്ന കവിതാസമാഹാരം പ്രകാശനം ഇന്ന് 2 ന്
പ്രിൻസ് ഓവേലിയുടെ ‘വേര് പൂവിനെഴുതിയ കത്തുകൾ ‘ എന്ന കവിതാസമാഹാരം പ്രകാശനം ഇന്ന് 2 ന്


കട്ടപ്പന ദർശനയുടെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. കട്ടപ്പന പ്രസ് ക്ലബ്ബിൽ 2 ന് നടക്കുന്ന പ്രകാശന ചടങ്ങിൽ
കേരള സാഹിത്യ അക്കാദമി അംഗം സുകുമാരൻ ചാലിഗദ്ദ മുഖ്യാതിഥിയാകുന്ന സമ്മേളനം മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ് ഉദ്ഘാടനം ചെയ്യും.
പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ, കവി ആൻ്റണി മുനിയറയ്ക്കു നൽകിക്കൊണ്ട് പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിക്കും. കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പ്രശസ്തരായ കവികൾ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കും