കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് 8ന്.
UDF സ്ഥാനാർത്ഥി അഡ്വ: കെ.ജെ ബെന്നി
8 ന് രാവിലെ 11 നാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫ് ധാരണ പ്രകാരം നഗരസഭാ വൈസ് ചെയർമാനായിരുന്ന ജോയി ആനിത്തോട്ടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്നാർ സ്‌പെഷൽ ഡെപ്യൂട്ടി കലക്ടർ(എൽഎ) കെ.പി.ദീപ വരണാധികാരിയായിരിക്കും.
ആദ്യത്തെ 3 വർഷം കോൺഗ്രസിലെ എ വിഭാഗത്തിനും പിന്നീടുള്ള 2 വർഷം ഐ വിഭാഗത്തിനും വൈസ് ചെയർമാൻ സ്ഥാനം നൽകാനാണ് മുന്നണി ധാരണ.
ഇതുപ്രകാരം ആദ്യം വൈസ് ചെയർമാനായ ജോയി വെട്ടിക്കുഴി നിശ്ചിത കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് 2021 ഏപ്രിലിൽ രാജിവച്ചു.
പിന്നീട് ജോയി ആനിത്തോട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 18നാണ് ജോയി ആനിത്തോട്ടം രാജിവച്ചത്.
ജോണി കുളംപള്ളി, കെ.ജെ.ബെന്നി ,മനോജ് മുരളി എന്നിവർ അടക്കമുള്ളവരിൽ ആരെയെങ്കിലും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.
എന്നാൽ കോൺഗ്രസിൽ നടന്ന ചർച്ചയെ തുടർന്ന് കെ.ജെ ബെന്നിയെ വൈസ് ചെയർമാനാക്കാൻ തീരുമാനിക്കുകയായിരുന്നു.
UDF – 23, LDF-9, BJP-2 എന്നിങ്ങനെയാണ് കട്ടപ്പന നഗരസഭയിലെ കക്ഷിനില.
വൻ ഭൂരിപക്ഷമുള്ളതിനാൽ കെ.ജെ ബെന്നി വൈസ് ചെയർമാനാകും.
അതിനിടെ, നിശ്ചിത കാലാവധി പൂർത്തിയായതോടെ നഗരസഭാ ചെയർപഴ്‌സനും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജിവച്ചേക്കുമെന്നാണ് വിവരം.
ആദ്യത്തെ 3 വർഷം കോൺഗ്രസിലെ ഐ വിഭാഗത്തിനും പിന്നീടുള്ള 2 വർഷം എ വിഭാഗത്തിനുമാണ് ചെയർപഴ്സൻ സ്ഥാനം പങ്കിട്ടിരിക്കുന്നത്.
ഐ വിഭാഗത്തിനു ലഭിച്ച 3 വർഷത്തിൽ രണ്ടാമതായി ചെയർഴ്‌സനായി കാലാവധി പൂർത്തിയാക്കുന്ന ഷൈനി സണ്ണി ചെറിയാനാണ് രാജിക്കൊരുങ്ങുന്നത്.