Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ വണ്ടിപ്പെരിയാർ കേസ്;
വണ്ടിപ്പെരിയാർ കേസ്;
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ അഗ്നി നടത്തി
വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടാൻ സഹായിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ കട്ടപ്പനയിൽ പ്രതിഷേധ അഗ്നി നടത്തി.
യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച പ്രതിഷേധയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, കട്ടപ്പന മുനിസിപ്പൽ കൗൺസിലർ പ്രശാന്ത് രാജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ അലൻ എസ് പുലികുന്നേൽ, ജിതിൻ ജോയി, ബിബിൻ ആനികാട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ അരവിന്ദ്, സിബി മാത്യു,അലൻ സി മനോജ്.എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.