പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ കലാ മാമാങ്കത്തിന് തിരിതെളിയാൻ ഇനി മൂന്നു നാളുകൾ മാത്രം.

ഈ വർഷത്തെ ഇടുക്കി
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
ഡിസംബർ 5, 6, 7, 8 തീയതികളിൽ കട്ടപ്പനയിൽ ആണ് നടക്കുന്നത്.
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ,ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ,സെൻറ് ജോർജ് പാരിഷ് ഹാൾ, സിഎസ്ഐ ഗാർഡൻ തുടങ്ങിയ പത്തോളം വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഇടുക്കി ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്നായി നാലായിരത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
ഡിസംബർ അഞ്ചാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്ര നടക്കും. തുടർന്ന് വിവിധ മത്സരങ്ങൾ അരങ്ങേറും.
ഡിസംബർ ആറാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്കാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്.













































































