പി.എഫ് – ഇ.എസ്.ഐ സംഘടിപ്പിക്കുന്ന പരാതി പരിഹാര-ബോധവല്‍ക്കരണ അദാലത്ത് 27ന്

തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) ഇ.എസ്.ഐ കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരാതി പരിഹാര-ബോധവല്‍ക്കരണ അദാലത്ത് നവംബര്‍ 27ന് അടിമാലി ഇ.എസ്.ഐ കോര്പ്പറേഷന് ബ്രാഞ്ച് ഓഫീസില്‍ നടക്കും.
രാവിലെ ഒന്‍പതിന് രജിസ്ട്രേഷന് ആരംഭിക്കും. അദാലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതികള്‍ വിശദമായി രേഖപ്പെടുത്തി മുന്‍കൂട്ടി സമര്‍പ്പിക്കണം. പി.എഫ് പരാതികള്‍ അസിസ്റ്റന്റ് പി.എഫ് കമ്മീഷണര്‍, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം. ഇ.എസ്.ഐ പരാതികള്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്പ്പറേഷന്, ഫാത്തിമ മാതാ നഗര്‍, അടിമാലി, പിന് – 685561 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
പി.എഫ് പരാതികള്‍ do.munnar@epfindia.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും ഇ.എസ്.ഐ പരാതികള്‍ dcbo-munnar.ke@esic.nic.in, bo-thodpuzha.kerala@esic.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലും അയയ്ക്കാം.
പി.എഫ് പരാതികളില്‍ പി.എഫ് നമ്പര്‍, യു.എ.എന്‍, പി.പി.ഒ നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ഇ.എസ്.ഐ പരാതികളില്‍ ഇ.എസ്.ഐ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ഉള്‍പ്പെടുത്തണം. അദാലത്ത് നടക്കുന്ന ദിവസവും നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.
ഫോണ്‍ : പി.എഫ് – 9847731711, ഇ.എസ്.ഐ – 8921247470, 9497401056.

















































































































































