നാഷണല്‍ ആയുഷ് മിഷനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ആയുഷ് മിഷന് ഇടുക്കി ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
യോഗ ഇന്‍സ്ട്രക്ടര്‍, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, തെറാപ്പിസ്റ്റ് (സ്ത്രീ), തെറാപ്പിസ്റ്റ് (പുരുഷന്), ഹോമിയോ ഫാര്‍മസിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍, ഫിസിയോതെറാപ്പിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (കാരുണ്യ പ്രോജക്ട്), ആയുര്‍വേദ ഫാര്‍മസിസ്റ്റ്, സീനിയര്‍ ലാബ് ടെക്നീഷ്യന്, ജൂനിയര്‍ ലാബ് ടെക്നീഷ്യന്, ആയുര്‍വേദ നഴ്സ്, ഫുള്‍ ടൈം സ്വീപ്പര്‍, കെയര്‍ ടേക്കര്‍, അറ്റന്‍ഡര്‍, ജി.എന്‍.എം. നഴ്സ്, പാലിയേറ്റീവ് നഴ്സ് എന്നീ തസ്തികകളിലാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ ഒന്നിന് വൈകിട്ട് അഞ്ചുവരെ https://careers.nam.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത, പ്രായപരിധി, നിയമന മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. ഫോണ്‍: 04862 291782.

















































































































































