ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ
രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച രണ്ട് പേരെ ശാന്തൻപാറ പോലീസ് പിടികൂടി.
സൂര്യനെല്ലി കറുപ്പൻ കോളനിയിൽ രാജക്ക് (29) മർദ്ദനമേറ്റ കേസിലാണ് സൂര്യനെല്ലി കറുപ്പൻ കോളനിയിൽ ബഥേൽ രോഹിത് (25), സുബ്രഹ്മണ്യം കോളനിയിൽ നവീൻ കുമാർ (26) എന്നിവർ അറസ്റ്റിൽ ആയത്.
രോഹിത് വിനോദ സഞ്ചാരികൾക്ക് കാടിനുള്ളിൽ ടെൻൻ്റുകളിൽ താമസിക്കുന്നതിനുള്ള സേവനം നൽകുന്ന സോഹൂ സ്റ്റെയ്സിൻ്റെ ഉടമയാണ്. രോഹിതിന്റെ ജീപ്പ് രാജയുടെ ജീപ്പിൽ ഉരസിയതിനെ ചൊല്ലി രണ്ടുപേരും തമ്മിൽ വാക്കു തർക്കം ഉണ്ടായി.
തുടർന്ന് രോഹിതും സുഹൃത്തായ നവീനും ചേർന്ന് കമ്പ് കൊണ്ടും വീൽ സ്പാനർ കൊണ്ടും രാജയെ മർദ്ദിച്ചു. മർദ്ദനത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിച്ച രാജ തേനി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സ തേടി.
ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ, ഗ്രേഡ് എസ് ഐ രാജ് നാരായണൻ, സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജയകൃഷ്ണൻ, പ്രതീഷ്, അനീഷ്, ജിനോ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് സൂര്യനെല്ലി ഭാഗത്തുനിന്നും പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.









































































