പ്രധാന വാര്‍ത്തകള്‍
വാക്സിൻ പ്രശ്നം പരിഹരിക്കാൻ ഒന്നിച്ചു നിൽക്കണമെന്നു നിർദേശിച്ചു ബിജെപി ഇതര മന്ത്രിമാർക്ക് പിണറായി കത്തയച്ചു.
വാക്സീന്‍ പ്രശ്നത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സീന്‍ കേന്ദ്രം സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ട് വെക്കണമെന്നാണ് കത്തിലെ ആവശ്യം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.