നാട്ടുവാര്‍ത്തകള്‍
പ്ലസ്ടു മൂല്യനിർണയം നാളെ മുതൽ;അധ്യാപകർക്കു താല്പര്യമുള്ള കേന്ദ്രം തിരഞ്ഞെടുക്കാം


രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെ മൂല്യനിര്‍ണയം നാളെ തുടങ്ങും. 79 കേന്ദ്രങ്ങളില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ 26447 അധ്യാപകര്‍ പങ്കെടുക്കും. 3031 അധ്യാപകരാണ് എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന വിഎച്ച്എസ്ഇ മൂല്യനിര്‍ണയത്തില്‍ ഉണ്ടാവുക. ജൂണ്‍ 19ന് മൂല്യനിര്‍ണയം അവസാനിക്കും.