അഴുത, ദേവികുളം ബ്ലോക്കുകളില്‍ ഫെലോ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു
പ്രതിമാസം 55000 രൂപ പ്രതിഫലമായും പരമാവധി 5000 രൂപ യാത്രാബത്തയായും ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ പി ജി ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും ശേഷമായിരിക്കും നിയമനം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ , അപേക്ഷ ഫോമിന്റെ മാതൃക എന്നിവ ജില്ലാ പ്ലാനിംഗ് ഓഫീസിലെ നോട്ടീസ് ബോര്‍ഡ്, ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റായ idukki.nic.in , ജില്ലാ കളക്ടറുടെ എഫ് ബി പേജ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ എഫ് ബി പേജ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പ്രായ പരിധി 35 വയസ് .നീതി ആയോഗ് നടപ്പാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് 5 ന് മുൻപായി ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി, പിന്‍ 685603 എന്ന വിലാസത്തില്‍ രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ കൊറിയര്‍ ആയി ലഭിക്കണം. വൈകി വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] , 04862 233010.
















































































































