Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുറ്റടിയിൽ യൂത്ത് കോൺഗ്രസ് -പോലീസ് സംഘർഷം

രാജാകണ്ടത്ത് 3 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പുറ്റടി കെഎസ്ഇബി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലാണ്
ഉത്തും തള്ളും ഉണ്ടായത്.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിക്കാൻ ഇടയായതെന്നും ഉദ്യോഗസ്ഥക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു













































































