പ്രധാന വാര്‍ത്തകള്‍
പാഠ പുസ്തകവും കിറ്റും വീട്ടില്‍


ഉപ്പുതറ: ഒ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകവും കിറ്റും വീട്ടില്‍ എത്തിക്കാന്‍ സഹായവുമായ് ഇടുക്കി എം.പിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമും യൂത്ത് കെയറും. സ്‌കൂള്‍ അധികാരികളുടെയും പി.ടി.എ പ്രതിനിധികളുടെയും ആവശ്യനുസരണമാണ് ഡിസ്റ്റാര്‍ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയത്. ആശുപത്രിപ്പടി, മാട്ടുതാവളം,വളകോട്, പ്ലാമൂട്, കുവലേറ്റം, പുളിങ്കട്ട തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പാഠപുസ്തകവും കിറ്റും വീട്ടില്‍ എത്തിച്ച് നല്‍കിയത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം അംഗങ്ങളായ
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സന്തോഷ് രാജന്‍, വിഷ്ണു വിജയന്‍, സ്‌കൂള്‍ എച്ച്.എം. സോളിക്കുട്ടി തോമസ്, റീന ജോസ്, പി.ടി.എ അംഗങ്ങളായ റോബിന്‍ ജോസഫ്, ബെന്നി പള്ളിപ്പറമ്പില്‍ എന്നിവര്‍ നേത്യത്വം നല്‍കി.