Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയുടെ തുറമുഖങ്ങളില്‍; ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട്



കൊളംബോ: ചൈനീസ് ചാരക്കപ്പലായ ഷി യാങ് 6 ശ്രീലങ്കയുടെ തുറമുഖങ്ങളായ കൊളംബോ, ഹമ്ബൻതോട്ട തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് പിന്നില്‍ ചൈനയുടെ തന്ത്രമെന്ന് റിപ്പോര്‍ട്ട്. ദ വീക്കാണ് ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ചൈന ചാരക്കപ്പല്‍ ലങ്കൻ തുറമുഖങ്ങളില്‍ നങ്കൂരമിടാൻ തീരുമാനിച്ചത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താൻ ഉദ്ദേശിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലങ്കൻ അധികാരികളുടെ അനുമതിയോടെ തുറമുഖങ്ങളില്‍ ഷി യാൻ 6 ഡോക്ക് ചെയ്യാനുള്ള നീക്കം ചൈനയുടെ തന്ത്രപരമായ നീക്കമാണ്. ഇന്ത്യയും ആ രീതിയിലാണ് സംഭവത്തെ കാണുന്നത്. ചൈനയെ സംബന്ധിച്ചിടത്തോളം, ഷി യാൻ 6 അണ്ടര്‍വാട്ടര്‍, ഹൈഡ്രോഗ്രാഫിക് സര്‍വേ എന്നിവ ഉപയോഗിച്ച്‌ ആവശ്യമായ എല്ലാത്തരം ഡാറ്റയും ശേഖരിക്കാൻ കഴിയുന്ന സംവിധാനമാണ്. ഗവേഷണ കപ്പല്‍ എന്നാണ് ചൈന ഷി യാനെ വിശേശിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കയാകട്ടെ യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓണ്‍ ദി ലിമിറ്റ്സ് ഓഫ് കോണ്ടിനെന്റല്‍ ഷെല്‍ഫ് (CLCS) മുമ്ബാകെ മുമ്ബാകെ കൂടുതല്‍ സമുദ്ര ഭാഗത്തിന്റെ അവകാശവാദമുന്നയിക്കാനിരിക്കെയാണ്. അതിനാവശ്യമായ വിവരങ്ങള്‍ ചൈനീസ് ചാരക്കപ്പലിന് നല്‍കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ചൈനീസ് കപ്പല്‍ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നങ്കൂരമിടുന്നത്. അതേസമയം, ഷി യാൻ 6 ന്റെ പ്രവര്‍ത്തന മേഖല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷി യാൻ 6 ഒക്‌ടോബര്‍ 26-ന് കൊളംബോ തുറമുഖത്ത് എത്തുമെന്നും നവംബര്‍ 10 വരെ 17 ദിവസത്തേക്ക് ശ്രീലങ്കയുടെ തുറമുറങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ നീക്കത്തെ ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. നേരത്തെയും ചൈനീസ് ചാരക്കപ്പലുകള്‍ ലങ്കൻ തീരങ്ങളിലെത്തിയിരുന്നു. അന്ന് ഇന്ത്യ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്തലടക്കം ചൈനീസ് കപ്പലുകളുടെ അജണ്ടയിലുണ്ടെന്നായിരുന്നു അഭ്യൂഹം. 2022 നവംബറില്‍, ചൈനീസ് ചാരക്കപ്പല്‍ യുവാൻ വാങ് 6 ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കടക്കുന്നതില്‍ ഇന്ത്യ എതിര്‍പ്പറിയിച്ചു. 2022 ഓഗസ്റ്റില്‍, ഇന്ത്യൻ പ്രതിഷേധങ്ങളെ അവഗണിച്ച്‌, മറ്റൊരു കപ്പല്‍, യുവാൻവാങ് 5 ശ്രീലങ്കൻ തുറമുഖമായ ഹമ്ബൻടോട്ടയില്‍ ഒരാഴ്ച നങ്കൂരമിട്ടു. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്ബനികള്‍ക്ക് പാര്‍ട്ട്ണര്‍ഷിപ്പുള്ള തന്ത്രപ്രധാനമായ തുറമുഖമാണ് ഹമ്ബൻടോട്ട.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!