Idukki വാര്‍ത്തകള്‍
ഹിന്ദി അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന്

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സ് 2025-27 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുളള പ്ലസ് ടു, ഡിഗ്രി, എംഎ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയില്‍ പ്രായപരിധി ബാധകം. ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547126028, 04734 296496 എന്ന നമ്പറില്‍ ബന്ധപ്പെടുക.













































































