കമ്പോളംകേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 44,000ന് മുകളില്‍


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം. അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ നാല് ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ ഉയർന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി 4563 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.