Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

യമുന നദി ഉയർന്ന് താജ്മഹലിൻ്റെ ഭിത്തി നനച്ചു; അര നൂറ്റാണ്ടിനിടെ ആദ്യം



ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്. യമുന നദിക്കരയിലാണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്. ജലം ഇതുവരെ താജ്മഹലിൻ്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഷാജഹാൻ്റെ ശവകുടീരവും മുംതാസ് മഹലും ഇവിടെയാണുള്ളത്. എന്നാൽ, മുംതാസ് മഹലിൻ്റെ പിതാമഹൻ ഇതിമാദു ദൗലയുടെ ശവകുടീരത്തിനരിക് ജലം എത്തിയിട്ടുണ്ട്. യമുന നദിയിൽ ജലനിരപ്പുയർന്നാലും പ്രധാന കെട്ടിടം മുങ്ങാത്ത തരത്തിലാണ് താജ്മഹലിൻ്റെ നിർമ്മാണം.

നിലവിൽ യമുനയിലെ ജലം 150 മീറ്റർ ഉയരത്തിലെത്തിയിട്ടുണ്ട്. 1978ൽ ജലം 154.8 മീറ്ററാണ് ഉയർന്നത്. അക്കൊല്ലം അടിത്തറയിലെ 22 മുറികളിൽ വെള്ളം കയറിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!