ഇത് കൂട്ടായ പരിശ്രമത്തിന്റെ വിജയം…
100% വിജയം കണ്ട് വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ, ജില്ലയിൽ ഹരിത കർമ്മസേന യൂസർഫീയിൽ ഒന്നാംസ്ഥാനം – വണ്ടന്‍മേട്
വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന കുമളി – മൂന്നാർ ദേശിയ പാതയിലെ മാലിന്യം വലിച്ചെറിയൽ, സമ്മിശ്ര സംസ്കാര രീതികൾ ഉള്ള ജനസമൂഹം, തോട്ടം മേഖല എന്നിങ്ങനെ വിവിധ കാരണങ്ങളാൽ മാലിന്യം എന്നും ഏറെ തലവേദന സൃഷ്ടിച്ചിരുന്നു വണ്ടന്മേട്ടിൽ, എന്നാൽ ജൂൺ-5 വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി മൂന്ന് മാസത്തെ നീണ്ട പരിശ്രമം വിജയം കണ്ടു, പഞ്ചായത്തിലെ 18വാർഡുകളും പൂർണ്ണമായി ക്ലീനിങ് നടത്തി വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചു, ഹരിത കർമ്മ സേനയോട് സഹകരിക്കാത്തവരും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കും എതിരെ വടി എടുത്തപ്പോൾ വലിച്ചെറിയൽ മുക്തമെന്ന ലക്ഷ്യം കാണാൻ തുടങ്ങി, ഇതോടൊപ്പം ബോധവത്കരണ പരിപാടികളും കാര്യക്ഷമമാക്കി, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു…
മറ്റൊരു പ്രതിസന്ധി ഹരിത കർമ്മ സേനയുടെ യൂസർഫീ കിട്ടാത്ത സാഹചര്യവും സേന അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും ആയിരുന്നു,
പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഭരണസമിതി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ മെമ്പർമാർ ഉദ്യോഗസ്ഥവൃന്ദം ഒന്നടങ്കം ഹരിത കർമ്മ സേന കൂട്ടായ്യ്മയെ ചിട്ടപ്പെടുത്തി പുതിയൊരു തുടക്കം കുറിച്ചതോടു കൂടി യൂസർഫീയിലും ജനങ്ങളുടെ സഹകരണത്തിലും മികവ് കാണാൻ തുടങ്ങി അഞ്ച് മാസങ്ങൾ കൊണ്ടുള്ള കഠിനധ്വാനത്തിലൂടെ ഇന്ന് ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന യൂസർഫീയിൽ 387100/- രൂപയിൽ എത്തിനിൽക്കുന്നു വണ്ടന്മേഡ് ഗ്രാമപഞ്ചായത്ത്…
മാലിന്യം പ്രശ്നങ്ങളെ സാധുകരിച്ചു കർമ്മ നിരധരായി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കരുത്തുറ്റ ഹരിത കർമ്മ സേന അംഗങ്ങളാണ് വണ്ടന്മേടിന്റെ പോരാളികൾ, അവർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്🫡…