നാട്ടുവാര്‍ത്തകള്‍
മൂന്നാർ പഞ്ചായത്ത് 25 ലക്ഷം നൽകി
മൂന്നാർ : കോവിഡ് പ്രതിരോധ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാർ പഞ്ചായത്ത് 25 ലക്ഷം രൂപ നൽകി.
പഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി ചെക്ക് സബ്ബ് കളക്ടർ എസ്. പ്രേം കൃഷ്ണന് കൈമാറി. വൈസ് പ്രസിഡന്റ് ജി.മാർഷ് പീറ്റർ, സെക്രട്ടറി വി.ആർ.അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു