പീരിമേട്
ഭീഷണി ഉയര്‍ത്തിയ മരം മുറിച്ചു മാറ്റി


വണ്ടിപ്പെരിയാര്‍: ദേശീയ പാതയോരത്ത് ഭീഷണിയുയര്‍ത്തി നിന്ന ഉണക്കമരം മുറിച്ചു മാറ്റി. നിയുക്ത എം.എല്‍.എ വാഴൂര്‍ സോമന്‍, പഞ്ചായത്തംഗം അയ്യപ്പന്‍, പൊതുപ്രവര്‍ത്തകന്‍ എം. ഗണേശന്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. 62-ാം മൈലില്‍ സംസ്ഥാന വെജിറ്റബിള്‍ ഫാമിന് അടുത്തായിട്ടാണ് ദേശീയ പാതയിലേക്ക് എപ്പോള്‍ വേണമെങ്കിലും വീഴുന്ന രീതിയില്‍ മരം നിന്നത്.