പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സ്പന്ദനം 2023 എന്ന പേരിൽ നടത്തപ്പെട്ടു
*നിങ്ങൾ അനുഗ്രഹീതർ; മാർ ജോസ് പുളിക്കൽ*
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ലോകമാതൃദിനത്തോട് അനുബന്ധിച്ച് നടത്തിയ, 2000 ആണ്ടിലും അതിനു ശേഷവും വിവാഹിതരായ അഞ്ചും അഞ്ചിൽ കൂടുതലും മക്കളുള്ള വലിയ കുടുംബങ്ങളുടെ സംഗമം സ്പന്ദനം 2023 എന്ന പേരിൽ നടത്തപ്പെട്ടു.
” പ്രിയപ്പെട്ട മാതാപിതാക്കളെ നിങൾ ഭാഗ്യവാന്മാരാണ്. അനേകം മാതാപിതാക്കൾ കുഞ്ഞുങ്ങൾ ഇല്ലാതെ കഷ്ടപ്പെടുമ്പോൾ ഈ കുഞ്ഞുമക്കളെ ലഭിച്ച നിങ്ങൾ ഭാഗ്യവാൻമാർ ആണെന്നും , പ്രിയപ്പെട്ട കുട്ടികളേ നിങൾ ഭാഗ്യവാന്മാരാണ്. എന്തെന്നാൽ അനേകം കുടുംബങ്ങളിൽ കൂട്ടുകൂടാൻ ആരുമില്ലാതെ ഒരുപാട് കുട്ടികൾ ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുമ്പോൾ ഇത്രയധികം സഹോദരങ്ങളെ ലഭിച്ച നിങൾ ഭാഗ്യവാന്മാരാണ് ” എന്ന് മാർ ജോസ് പുളിക്കൽ പിതാവ് ഉൽഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു