മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍


സിനിമ നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മാലിന്യം ശാസ്ത്രീയമായ കരിച്ചുകളയുന്നതിന് സഹായിക്കുന്ന ആദ്യ ഇന്‍സിനറേറ്റര്‍ കുയിലിമല സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ചതിന്റെ രേഖകള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ജില്ലാകളക്ടര്‍ ഷീബ ജോര്‍ജിന് കൈമാറി. കെയര്‍ ആന്‍ഡ് ഷെയറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത തരം പദ്ധതികളിലൂടെ നടപ്പിലാക്കുന്നത് ഏറെ സന്തോഷകരമാണെന്ന് കളക്ടര്‍ പറഞ്ഞു.
എ ഡി എം ഷൈജു പി ജേക്കബ്, എച്ച് എസ് ഷാജുമോന്‍ എം ജെ, ഫൗണ്ടേഷന്‍ അംഗം ജേക്കബ് മാത്യു കോട്ടയം, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ:
സിവില്‍ സ്റ്റേഷനില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചതിന്റെ രേഖകള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ജില്ലാകളക്ടര്‍ ഷീബ ജോര്‍ജിന് കൈമാറുന്നു