പ്രധാന വാര്‍ത്തകള്‍
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭിത്തിയിലെ ടൈൽ അടർന്നു വീണ് കൂട്ടിരുപ്പുകാരന് പരിക്ക്
കോട്ടയം :ആശുപത്രി ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ടൈല്‍ അടര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരനു പരിക്കേറ്റു. കോട്ടയം മെഡിക്കല്‍ കോളജിൽ ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.
മല്ലപ്പള്ളി സ്വദേശി ഷിജുവി (32)നാണു പരിക്കേറ്റത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് തറയില്‍ പായ വിരിച്ച് കിടക്കുകയായിരുന്നു ഇയാള്‍. ഈ സമയത്താണ് ഭിത്തിയില്‍ ഒട്ടിച്ചിരുന്ന ടൈല്‍ അടര്‍ന്ന് ഇയാളുടെ തലയില്‍ പതിച്ചത്.
തലയ്ക്കും മുഖത്തും പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു ചികിത്സ നല്കി. ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയുടെ മരാമത്തുപണികള്‍ നടത്തുന്നത്. നിര്‍മാണത്തിലെ പിഴവും അഴിമതിയുമാണ് ഇങ്ങനെ ടൈലുകള്‍ അടര്‍ന്നുവീഴാന്‍ കാരണമെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.