കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ; യുവതിയും നാല് കൂട്ടാളികളും റിമാൻഡിൽ

സ്വന്തം കാമുകനെ തട്ടിപ്പറിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ പട്ടാമ്പി സ്വദേശിനിയായ സഫാനയും നാല് സുഹൃത്തുക്കളും പോലീസിന്റെ പിടിയിലായി.
തിരൂരിലെത്തിയ കാമുകനെ സഫാനയുടെ സുഹൃത്തുക്കളായ നാദിയയും റബീബയും ചേർന്ന് ബൈക്കിൽ കയറ്റി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് മറ്റ് പ്രതികളായ ഇർഷാദ്, അസറുദ്ദീൻ എന്നിവരുമായി ചേർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം താഴേപ്പാലം പുഴയ്ക്കടുത്ത് റോഡരികിൽ ഉപേക്ഷിച്ച പ്രതികൾ കടന്നുകളഞ്ഞു.
യുവാവിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ ചിലർ മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. അഞ്ച് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








































































































































