ഇടുക്കി
സേവാഭാരതി ഹെല്‍പ് ഡെസ്‌കും കാഡ ഔഷധ വിതരണ കേന്ദ്രവും ആരംഭിച്ചു
കട്ടപ്പന: സേവാഭാരതി കട്ടപ്പന ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. രാവിലെ 1പത്തു മുതൽ വൈകിട്ട് അഞ്ച് വരെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം. ഇതോടൊപ്പം കോവിഡിനെതിരെ ആയുഷ്മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന പാനീയമായ കാഡ ഔഷധ വിതരണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി പി.സി.അനില്‍, ജില്ലാ സെക്രട്ടറി അജിത്ത് സുകുമാരന്‍, കട്ടപ്പന യൂണിറ്റ് സെക്രട്ടറി സുബിന്‍ കുമാര്‍, അഭിജിത്ത് വിനോദ്, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.