പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് മെഗാ എഡ്യു കാർണിവൽ ചാപ്റ്റർ 2 വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എ.ഐ.സി.റ്റി.ഇ യുമായി ചേർന്ന് എക്സ്പീരിയൻഷ്യൽ ലേണിംഗിന്റെ ഭാഗമായി മെഗാ എഡ്യു കാർണിവൽ ചാപ്റ്റർ 2 സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന മെഗാ എഡ്യു കാർണിവൽ ചാപ്റ്റർ 2 മാർ. ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. മെഗാ എഡ്യു കാർണിവലിൽ ബി.എസ്.സി ഫാഷൻ ഡിസൈനിംഗ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളും, അധ്യാപകരും ചേർന്ന് 50 ഗാർമെന്റുകള്‍ തയ്യാറാക്കി നടത്തിയ മെഗാ ഫാഷൻ ഷോയും, കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, വി.ആർ എക്സിബിഷനുകൾ എന്നിവയും പൊതുജന ശ്രദ്ധ ആകർഷിച്ചു. സൈബർ സെക്യൂരിറ്റി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച പ്രദർശനം പൊതുജനങ്ങൾക്ക് സൈബർ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനും, പരിഹാരമാർഗ്ഗങ്ങളെകുറിച്ചും അവബോധം നൽകി. ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് അവതരിപ്പിച്ച ഗ്ലാമർ കോഴ്സ് വിദ്യാർത്ഥികളുടെ മനം കവർന്നു. ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് സ്വാദിഷ്ടമായ വിവിധ വിഭവങ്ങൾ പരിചയപ്പെടുത്തി. സൈക്കോളജി വിഭാഗം മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളും മൈൻഡ് മാപ്പിങ്ങ് മുതലായവയും ഉപകരണങ്ങളുടെ സഹായത്തോടെ പൊതുജനത്തിന് പരിചയപ്പെടുത്തി. പുതുതലമുറ കോഴ്സുകളെ കുറിച്ചും പ്രദർശനങ്ങൾ ഉണ്ടായിരുന്നു.
2026 ലെ പവർഫുൾ കോഴ്സുകളെപറ്റി പ്രതിപാദിക്കുന്ന കരിയർ ഗൈഡൻസ് സെമിനാര്‍ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും, തമിഴ് മീഡിയത്തിൽ കരിയർ ഗൈഡൻസ് സെമിനാർ നാൻസി ഡിക്രൂസും നയിച്ചു. മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രിൻസിപ്പൽ മാരെയും, മാനേജർമാരെയും റവ. ഡോ. നിരപ്പേല്‍ അവാർഡ് നൽകി ആദരിച്ചു. വണ്ടിപെരിയാര്‍ സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച മ്യൂസിക്കൽ ബാൻഡ് പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തില്‍ കോളേജ് വൈസ്പ്രിന്‍സിപ്പല്‍ ശ്രിമതി സുപര്‍ണ്ണ രാജു സ്വാഗതമാശംസിക്കുകയും, സെക്രട്ടറി ടിജോമോന്‍ ജേക്കബ് നന്ദി അര്‍പ്പിക്കുകയും ചെയ്തു. വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മാനേജര്‍ റവ. സി. ലൂസി എബ്രഹാം എസ്.ജെ.സി പ്രത്യേക സന്ദേശം നല്‍കി. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. സി. രമ്യ ജോര്‍ജ് എസ്.ജെ.സി, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പി ടി എ പ്രസിഡന്റ് സിജോ ഔസേപ്പ്, സെന്റ് ആന്റണീസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍മാരായ രതീഷ് പി ആര്‍, ബോബി കെ മാത്യു, അഞ്ജലി ആര്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടർന്ന് മെഗാ മ്യൂസിക്കൽ ഫെസ്റ്റ് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാര്‍ഥികളും, സെന്റ് ആന്റണീസ് കോളേജ് വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ചു.













































































