കോവിഡ് ഭീതിയില്‍ നാട്ടുകാര്‍; അതിര്‍ത്തി കടന്ന് യാചകരും അനധികൃത പണപിരിവുകാരും
കുമളി: തമിഴ്‌നാട്ടില്‍ നിന്നുള്ള യാചകരും അനധികൃത പണ പിരിവുകാരും അതിര്‍ത്തി കടന്നെത്തുന്നതില്‍ ആശങ്ക. കോവിഡിന്റെ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് യാതൊരു കരുതലുകളുമില്ലാതെ ഭിക്ഷാടകരും പിരിവുകാരും അതിര്‍ത്തിക്കിപ്പുറത്തേക്ക് എത്തുന്നത്. കുമളി ഗ്രാമ പഞ്ചായത്തില്‍ ഭിക്ഷാടനം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. എന്നിട്ടും ഭിക്ഷാടകരുടെ ശല്യം വര്‍ധിച്ചുവരുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും സമിപത്ത് വീടുകളിലും ദിവസവും ഭിക്ഷാടകര്‍ എത്തുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു
സംഘടനക്കെന്ന പേരില്‍ പത്തോളം യുവതികളാണ് കുമളി പ്രദേശത്ത് പിരിവിനെത്തിയത്. കൈയ്യില്‍ ഫയലുമായി ഇവര്‍ വീട് വീടാന്തരം കയറി ഇറങ്ങി പണ പിരിവ് നടത്തി. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചതോടെ യുവതികള്‍ സ്ഥലം വിടുകയും ചെയ്തു. ഇവരെല്ലാം തമിഴ്‌നാട്ടില്‍ നിന്നും വ്യാജ ഇ-പാസുമായി എത്തുന്നവരാണെന്നും നാട്ടുകാര്‍ സംശയിക്കുന്നു. അധികാരികളുടെ
അടിയന്തര ശ്രദ്ധ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം