6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്തൊടുപുഴനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്‌കൂളുകളില്‍വിദ്യാമൃതവുമായി ഉടുമ്പന്നൂര്‍ഗ്രാമപഞ്ചായത്ത്



ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസമേഖലയില്‍ വിദ്യാമൃതം എന്ന പേരില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസരംഗത്ത് അക്കാദമിക് നിലവാരമുയര്‍ത്തുന്നതിനായുള്ള മികവ്, മനശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതി, പ്രത്യേക അധ്യാപികയെ നിയമിച്ച് കായികക്ഷമതാ പരിശീലനം, എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുള്ള പരിശീലനം, പ്രവര്‍ത്തി പരിചയ കരകൗശല പരിശീലനം, അക്ഷരമുറ്റം വായനാക്കളരിയുടെ ഭാഗമായി വര്‍ത്തമാന പത്രങ്ങള്‍ ലഭ്യമാക്കല്‍, പഞ്ചായത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങള്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോക്ക് പിറ്റ് നിര്‍മ്മിച്ച് നല്‍കല്‍, വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്ന കുട്ടികളെ ആദരിക്കുന്ന പ്രതിഭാസംഗമവും സ്‌കില്‍ ഡവലപ്‌മെന്റ് പാര്‍ക്കും, പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങളും ലാപ്‌ടോപ്പും ഉപരി പഠനത്തിന് സ്‌കോളര്‍ഷിപ്പും നല്‍കല്‍, ഗവ. എല്‍.പി സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥി സൗഹൃദ പെയിന്റിംഗ്, മലയിഞ്ചി സ്‌കൂള്‍ കുടിവെള്ള പദ്ധതിയും അറ്റകുറ്റപ്പണികളും, എസ്. എസ്. കെ വിഹിതം നല്‍കല്‍, അമയപ്ര എല്‍ പി സ്‌കൂളിന് പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് തുടങ്ങി 49 ലക്ഷം രൂപയുടെ വിവിധ പദ്ധതികളാണ് വിദ്യാമൃതത്തില്‍ ഉള്‍പ്പെടുന്നത്.

ഉടുമ്പന്നൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വയോജന സൗഹൃദ കൂട്ടായ്മയായ ഉല്ലാസക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി വി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥ ഷീല തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഷ സലിം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു ഐസക്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബീന രവീന്ദ്രന്‍, ശാന്തമ്മ ജോയി, പഞ്ചായത്ത് അംഗങ്ങളായ രമ്യ അജീഷ്, കെ.ആര്‍ ഗോപി, ബിന്ദു രവീന്ദ്രന്‍, ശ്രീ മോള്‍ ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!