പ്രധാന വാര്‍ത്തകള്‍
ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം 2022-ല്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം 2022-ല്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
2022 ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. കോവിഡിന് മുമ്ബ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ല്‍ ഇത് 1,88,67,414 ആയി ഉയര്‍ന്നു. 2.63 ശതമാനം വളര്‍ച്ചയാണ് 2022 ല്‍ നേടിയത്.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ജില്ലകള്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചിരിക്കയാണ്. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണിത്. 2022-ല്‍ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂര്‍, വയനാട് എന്നീ ജില്ലകള്‍ ആണ് മുന്നിലുള്ളതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
















































































































