ബാച്ച്ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി;അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് തുടക്കം;

അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ തിയേറ്ററുകളിലെത്താൻ ഇനി 3 ദിനം കൂടി അവശേഷിക്കേ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവംബർ 19 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച പ്രതികരണമാണ് ഇതിനകം ടിക്കറ്റ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ തിയേറ്ററുകളിലെത്താൻ ഇനി 3 ദിനം കൂടി അവശേഷിക്കേ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവംബർ 19 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച പ്രതികരണമാണ് ഇതിനകം ടിക്കറ്റ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.








































































































































