കട്ടപ്പന സ്കൂൾക്കവലയിൽ അമിഗോ റെസ്റ്റോറന്റ് & ബേക്കേഴ്സ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
സോഷ്യൽ മീഡിയ ഫെയ്മ് ജിസ്മയും വിമലും ചേർന്ന് നാട മുറിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
അനുദിനം വളരുന്ന കട്ടപ്പനയുടെ തിലകക്കുറിയായി കട്ടപ്പന കോട്ടയം റൂട്ടിൽ സ്കൂൾക്കവലയിൽ മണികൊമ്പനാൽ ബിൽഡിംഗിലാണ് അമിഗോ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്.
കട്ടപ്പനയിലെ ജനങ്ങളുടെയും ആതിഥേയരായി എത്തുന്നവരുടെയും രുചി ഭേദങ്ങളുടെ നൂതന സംരംഭമാണ് അമിഗോ.
SNDP മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നഗരസഭ വൈസ് ചെയർമാൻ ജോയി ആ നിത്തോട്ടം, KVVES ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലം കുടിയിൽ, ടെക്സ്റ്റെൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജീവ് ഗായത്രി , NSS കരയോഗം പ്രസിഡന്റ് KV വിശ്വാ നാഥൻ , സെന്റ് പോൾ മലങ്കര പള്ളി വികാരി ഫാദർ ഈപ്പൻ പുത്തൻപറമ്പിൽ , CPM കട്ടപ്പന ഏരിയ സെക്രട്ടറി VR സജി, CPI കട്ടപ്പന മണ്ഡലം സെക്രട്ടറി VR ശശി, BJP ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി, രജിത രമേഷ് , HMTA പ്രസിഡന്റ് PK ഗോപി , HCN മാനേജിംഗ് ഡയറക്ടർ ജോർജി മാത്യൂ , ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
ഫുട് കോർട്ട് നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനും , ബേക്കറി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് MK തോമസും, കുക്കറി ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കലും ഉദ്ഘാടനം ചെയ്തു
KVVES കട്ടപ്പന യൂണിറ്റ് സെക്രട്ടറി KP ഹസൻ ആദ്യവിൽപ്പനയും പച്ചടി SNLPS ഹെഡ് മാസ്റ്റർ ബിജു പുളിക്കലേടത്ത് ആദ്യവിൽപ്പന സ്വീകരണവും ഏറ്റുവാങ്ങി.
ഹോം ഡെലിവറി സൗകര്യവും സ്ഥാപനത്തിൽ നിന്ന് ലഭ്യമാണ്.