പ്രധാന വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ.മെഡിക്കല്‍ കോളേജിലേക്ക് (ജില്ലാ ആശുപത്രി) ഓക്സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 20 പകല്‍ 12 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ഉച്ചക്ക് 1 മണി. അന്നേ ദിവസം 2 മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ ആശുപത്രി സൂപ്രണ്ടുമായി ഏഴു ദിവസത്തിനകം 200 രൂപയുടെ മുദ്രപത്രത്തില്‍ കരാറില്‍ ഏര്‍പ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474.