പോസ്റ്റ് മെട്രിക് ഹോസ്റ്റലില്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ താമസിച്ച് പഠിക്കുന്നതിന് ഒ.ബി.സി./ഒ.ഇ.സി./എസ്.ഇ.ബി.സി./ഒ.ബി.സി.(എച്ച്) വിദ്യാര്‍ഥിനികളില്‍ നിന്നും പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും സംവരണത്തിലും പ്രവേശനം നേടിയ വിദ്യാര്‍ഥിനികള്‍ക്കാണ് പ്രവേശനം. കാക്കനാട് പോലീസ് സ്റ്റേഷന് സമീപമുള്ള കേരള സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാന്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: എറണാകുളം മേഖലാ ഓഫീസ്-0484 2983130