Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തി



പത്തനംതിട്ട : നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തി.വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. കഴിഞ്ഞദിവസം നഗരത്തില്‍ തീപിടിത്തത്തിന് ഇടയാക്കിയ കടയില്‍ അപകടകരമായ രീതിയിലാണ് പാചകം ചെയ്തിരുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയും കടകള്‍ക്ക് മുന്നിലേക്കിറക്കി സ്ഥാപിക്കുന്ന പാചക സംവിധാനങ്ങളും വന്‍ ദുരന്തം സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ട്. കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇറക്കുകള്‍, ബോര്‍ഡുകള്‍ ഉള്‍പ്പടെ എല്ലാ സാധനങ്ങളും നീക്കം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.

നഗരസഭാ ഓഫീസ് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍, പഴയ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ ആദ്യഘട്ട പരിശോധന നടത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടും നിയമ ലംഘനം തുടര്‍ന്ന സ്ഥാപനങ്ങളില്‍ തത്സമയം നടപടി സ്വീകരിച്ചു. മറ്റുള്ളവയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കും. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നും ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെറി അലക്‌സ്, കെ.ആര്‍. അജിത്കുമാര്‍, ഇന്ദിരാ മണിയമ്മ, എസ്.ഷമീര്‍ , ജില്ലാ ആസൂത്രണ സമിതി അംഗം പി. കെ.അനീഷ്, കൗണ്‍സിലര്‍മാരായ എ.അഷറഫ്, സുമേഷ് ബാബു, നഗരസഭാ സെക്രട്ടറി ഷെര്‍ല ബീഗം, എന്‍ജിനീയര്‍ ജെ.സുധീര്‍രാജ് , റവന്യൂ ഓഫീസര്‍ അജിത് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!