Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര പട്ടികയിൽ കേരളം; സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയിട്ടുണ്ട്.

ന്യൂയോർക്ക് ടൈംസിന്‍റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ ഉത്സവ സീസണുകളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടെയാണ് ന്യൂയോർക്ക് ടൈംസ് കേരളത്തെ പരിചയപ്പെടുത്തിയത്.

കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് അഭിനന്ദിച്ചത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത്തരം അംഗീകാരങ്ങൾ കേരളത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!