San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം ഇനി മുതല്‍ റാഗി വിതരണം ചെയ്യും



സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം ഇനി മുതല്‍ റാഗി വിതരണം ചെയ്യും. റാഗിയുടെ ഒരു കിലോ വരുന്ന പാക്കറ്റാണ് വിതരണം ചെയ്യുന്നത്.പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ റേഷന്‍ കടകള്‍ വഴി റാഗി വിതരണം ചെയ്യും.
ഓരോ പഞ്ചായത്തിലെയും ഓരോ റേഷന്‍ കടകളിലൂടെയാകും ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത്. ഗോതമ്ബിന് അനുവദിച്ച അതേ നിരക്കില്‍ തന്നെയായിരിക്കും റാഗിയും സംസ്ഥാനത്തിന് ലഭിക്കുക.
അരിയും ഗോതമ്ബും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

കര്‍ണാടകയിലെ എഫ്‌സിഐ ഗോഡൗണില്‍ നിന്നാണ് ഗുണനിലവാരം ഉറപ്പാക്കിയ റാഗി ഇറക്കുമതി ചെയ്യുക. തുടക്കത്തില്‍ ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button