6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ഒരാഴ്ചത്തെ മഴയില്‍ പൊങ്ങിയത് എട്ടടി വെള്ളം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.95 അടി



ചെറുതോണി: ഒരാഴ്ചത്തെ മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ എട്ടടി വര്‍ധന. 2361 അടിയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്. 2353 അടിയായിരുന്നു കഴിഞ്ഞയാഴ്ചത്തെ ജലനിരപ്പ്.

എന്നാല്‍, 23.32 അടി വെള്ളം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ കുറവുണ്ട്. 2384.32 അടിയായിരുന്നു, കഴിഞ്ഞവര്‍ഷം ഇതേദിവസം ജലനിരപ്പ്. 12.669 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് 24 മണിക്കൂറില്‍ ഒഴുകിയെത്തിയത്. 803.314 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 55.04 ശതമാനമാണ്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133.95 അടി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. വ്യാഴാഴ്ച വൈകീട്ടുവരെ 133.95 അടിയാണ് സംഭരണിയിലെ ജലം. വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് 134 അടി കടക്കാനുള്ള സാധ്യതയേറെയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!